September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

‘പ്രതിപക്ഷ നേതാവിൻ്റെ അഹങ്കാരത്തിന് കൈയും കാലും വെച്ചു’; സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇനിയില്ലെന്നും അന്‍വര്‍

SHARE

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് വീണ്ടും പി വി അന്‍വര്‍. അഹങ്കാരത്തിന് കൈയും കാലും വെക്കുക എന്ന് പറയും, ഇത് അതിനും അപ്പുറമാണ്. പി വി അന്‍വറിനെ മാറ്റിനിര്‍ത്തിയാലും നിലമ്പൂരില്‍ ജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇനി താനില്ലെന്നും അന്‍വര്‍ പറഞ്ഞു.

കെ സി വേണുപാലിനെ കാണാന്‍ മൂന്ന് മണിക്കൂര്‍ കാത്തുനിന്നു. പക്ഷേ കാണാന്‍ അനുവദിച്ചില്ല. അന്‍വര്‍ ഇല്ലാതെ ആരാണ് അദ്ദേഹത്തിനു വോട്ട് കൊടുക്കാം എന്ന് പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന് ഘടകക്ഷിയാക്കണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. സീറ്റ് ചോദിച്ചു, അതിന് ഒരു വ്യക്തമായ ഉത്തരം നല്‍കിയില്ല. ബേപ്പൂരില്‍ മത്സരിച്ചു കൂടെ എന്നാണ് ചോദിച്ചത്. അതോടെ താന്‍ നിര്‍ത്താന്‍ പറഞ്ഞു. തന്നെ കൊന്ന് കൊലവിളിക്കാന്‍ ആണ് തീരുമാനം.ഒറ്റ വ്യക്തിയാണ് ഇതിനൊക്കെ കാരണം. തന്നെ വ്യക്തിപരമായി തകര്‍ത്തു. ജപ്തിയുടെ വക്കിലാണ്. മത്സരിക്കാന്‍ തന്റെ കൈവശം പണമില്ല. തന്നെ വട്ടപൂജ്യത്തിലാക്കി മത്സരിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ശേഷിയില്ലെന്നും പിവിഅൻവർ പറഞ്ഞു.