July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 7, 2026

ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

SHARE

പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും പറഞ്ഞുകൊണ്ടാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ജലീല്‍ അഭ്യൂഹങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നുണ്ട്. ജയപരാജയങ്ങളില്‍ കട്ടയ്ക്ക് കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് തന്റേയും കൂടി പാര്‍ട്ടിയാണെന്നും തിരിച്ചുവിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരായാണ് ജലീലിന്റെ കുറിപ്പ്.