September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

റൂറൽ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

SHARE

 

ശ്രീകണ്ഠപുരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ കെ വി ഫിലോമിന അധ്യക്ഷയായി. സൊസൈറ്റി സെക്രട്ടറി പി വി ശോഭന സ്വാഗതം പറഞ്ഞു. ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നിക്ഷേപം സ്വീകരിക്കൽ ജനറൽ വിഭാഗം ജോയിന്റ് രജിസ്റ്റർ വി രാമകൃഷ്ണൻ നിർവഹിച്ചു. ലോഗോ പ്രകാശനം കെഎസ്എഫ്ഇ ഡയറക്ടർ അഡ്വ. എം സി രാഘവൻ നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ വി സുനിൽകുമാർ, പി എൻ രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ വി രാമകൃഷ്ണൻ, ടി കെ വത്സലൻ, കെ സലാഹുദ്ദീൻ, വി വി സേവി, കെ വിജയൻ, ഹമീദ് ചെങ്ങളായി, പി പി രാജേഷ്, ശശിധരൻ നമ്പ്യാർ, എസ് സുരേഷ്, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹി ബി പി ബഷീർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ ഗോപി, സൊസൈറ്റി വൈസ് പ്രസിഡണ്ട് സി എച്ച് മേമി, എ പുരുഷോത്തമൻ, സ്വപ്ന സ്മിത്ത് എന്നിവർ സംസാരിച്ചു.