ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 1 കോടി 38 ലക്ഷം രൂപ; ജപ്തി ഭീഷണിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

1 min read
SHARE

ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്തത്. മരുമകന്റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും ഇദ്ദേഹം വൻ തുക ലോൺ എടുത്തിരുന്നു.1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടക്കാൻ ഉണ്ടായിരുന്നത്. ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു ഇദ്ദേഹം. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തുകയാണ്.