May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

തരിശുനിലങ്ങളിൽ വിജയഗാഥ കൊയ്തെടുത്ത് കണ്ണൂർ മുല്ലശ്ശേരി സഹകരണ സംഘം

SHARE

മലയാളികൾക്ക് അരി ഭക്ഷണം അത്ര പെട്ടെന്ന് ഒഴിവാക്കാൻ കഴിയില്ല. അത്തരത്തിൽ തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്ത വിജയഗാഥ കൊയ്യുകയാണ് കണ്ണൂർ മുല്ലശ്ശേരി സഹകരണ സംഘം. അരിയും അരിയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുമാണ് ഊർവരമെന്ന ബ്രാൻഡ് നെയിമോടെ സഹകരണസംഘം പുറത്തിറക്കുന്നത്. കണ്ണൂർ ജില്ലയിലെ മുല്ലശ്ശേരി എന്ന പ്രദേശത്തെ സഹകരണ സംഘത്തിൻ്റെ ശ്രമഫലമായാണ് തരിശുനിലങ്ങളിൽ നെല്ല് വെല്ലുവിളിക്കാൻ കഴിഞ്ഞത്.

250 ഏക്കറോളം സ്ഥലത്ത് നെൽകൃഷി നടത്താൻ മുല്ലശ്ശേരി സഹകരണ സംഘത്തിന് കഴിഞ്ഞു. ഇതിൽ 100 ഏക്കറിലധികം ബാങ്കിൻറെ സ്വന്തം സ്ഥലമാണ്. ഇതിൽ കഴിഞ്ഞവർഷം ലഭിച്ച ഒന്നര ലക്ഷത്തിലധികം കിലോ നെല്ല് സപ്ലൈകോ വഴി വിൽപ്പന നടത്തിയതിനൊപ്പം, മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി വിൽപ്പന നടത്തുകയും ചെയ്തു.രാസവളങ്ങൾ ഒന്നുമില്ലാതെയാണ് സഹകരണ സംഘത്തിൻറെ നെൽകൃഷി. തവിട് കളയാതെയാണ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നതും ഇതിൻറെ ആരോഗ്യ പ്രാധാന്യം വർധിപ്പിക്കുന്നു. 8 ഇനം അരികൾ, അവിൽ, പുട്ട് പൊടി, തുടങ്ങിയവയാണ് കനകക്കുന്നിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ മുല്ലശ്ശേരി സഹകരണ സംഘം ജനങ്ങളിലേക്ക് എത്തിക്കുന്നത്.