March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 15, 2026

കേരള യുക്തിവാദി സംഘം 34-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു

SHARE

കേരള യുക്തിവാദി സംഘം 34-ാം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ നിർവ്വഹിച്ചു. നവംബർ 2 ന് വൈകിട്ട് കൊല്ലം ഫൈൻ ആർട്ട്സ് ഹാളിൽ സംഘടിപ്പിച്ച പ്രകാശന പരിപാടിയിൽ സമ്മേളന സ്വാഗത സംഘം ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ അദ്ധ്യക്ഷനായി. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സന്തോഷ് മാനവം, സെക്രട്ടറിയേറ്റ് മെമ്പർ എസ്. അഭിലാഷ്, ടെന്നിസൻ, സന്തോഷ്‌ വാളിയോട്, ഡി. പ്രകാശ്, ത്രേസ്യാ എൻ ജോൺ, ജോയ് അശോക് എന്നിവർ പ്രകാശന പരിപാടിയിൽ പങ്കാളികളായി. ജനറൽ കൺവീനർ സുധി ശങ്കരൻ സ്വാഗതവും, ജില്ലാ സെക്രട്ടറി ജി. സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.