September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ

SHARE

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരാണ്.

ദമ്പതികൾക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം എന്ന് താനുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന് മധ്യപ്രദേശിലെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം. സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുൽ ഈശ്വർപറഞ്ഞു. പെൺകുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽ ഈശ്വർ പുറത്തുവിട്ടു. ഇവരെ ദ്രോഹിക്കാൻ വേണ്ടിയാണ് പരാതി.2008 ജനുവരി ഒന്നിനാണ് മോണാലിസ ജനിച്ചത്. സഹോദരൻ ജനിച്ച തീയതി, മൊണാലിസ ജനിച്ചതായി ചിത്രീകരിച്ചാണ് വ്യാജ പരാതി. ഇവരെ റിക്കവർ ചെയ്യാനാണ് മധ്യപ്രദേശ് പോലീസ് ആഗ്രഹിക്കുന്നത്. മധ്യപ്രദേശ് പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. പരാതിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.