September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ലണ്ടനിൽ അപ്പാർട്ട്മെന്റിലെ 36-ാം നിലയിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും മകനും മരിച്ചു

SHARE

ലണ്ടനിൽ അപ്പാർട്ട്മെന്റിലെ 36-ാം നിലയിൽ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ 9 വയസ്സുള്ള മകനുമാണ് മരിച്ചത്. അദിതി വിജയ് പരാൽക്കർ (46), രാകേഷ് നാരായൺ പൈ (47), മകൻ സിദ് പൈ പരാൽക്കർ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ആരും ഊഹാപോഹങ്ങൾ പടച്ചുവിടരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു. മെയ് 27 ന് രാവിലെയാണ് ഈ ദാരുണമായ സംഭവം നടന്നത്. 400 അടി താഴ്ചയിലേക്കാണ് കുടുംബം വീണത്. മകൻ സിദ് അസുഖബാധിതനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏക മകന് ചികിത്സ നിഷേധിച്ചതും ഡിസ്ചാർജ് ചെയ്തതുമാണ് മരണ കാരണമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. മകന്റെ ചികിത്സ നിഷേധിച്ചത് മാതാപിതാക്കളെ അതിയായ വിഷമത്തിൽ ആക്കിയിരുന്നെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. യഥാർത്ഥ മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.