August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

നൽകാം കുട്ടികൾക്ക് നല്ലൊരു ഭാവി’; ബാലവേല വിരുദ്ധ ദിനത്തിൽ പോസ്റ്റ് പങ്കുവച്ച് ജി എൽ അരുൺ ​ഗോപി

SHARE

അഞ്ചു വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്താനും ബാലവേലക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് അന്താരാഷ്ട തലത്തില്‍ ജൂണ്‍ 12 ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഇന്നും പല കുട്ടികളും ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ കഷ്ടതകളിലേക്ക് വലിച്ചെറിയാൻ വിധിക്കപ്പെട്ട നിരവധി ബാല്യങ്ങൾ ഇന്നും നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാൻ കഴിയും. ഇപ്പോഴിതാ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവർക്ക് സുരക്ഷിതമായ ഒരു ബാല്യം ഉറപ്പാക്കാനും നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് അദ്ദേഹം കുറിക്കുന്നു.