August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; മലയാളി നടൻ റിയാസ് പത്താന് പരിക്ക്

SHARE

നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്. തമിഴ്‌നാട്ടിലെ തേനിയിലാണ് അപകടം. പുലർച്ചെ നാലുമണിക്ക് ആലപ്പുഴയിലെ വീട്ടിൽനിന്ന് യാത്ര തിരിച്ച് തേനി എത്തുന്നതിന് മുമ്പേ എട്ടുമണിയോടെ റിയാസ് പത്താൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്.ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്‍മിറ്റ് ചെയ്‍തു. ‘ഫ്‌ലാറ്റ് നമ്പർ 4ബി’യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.