August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം നിർവഹിച്ചു.

SHARE

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.CWSA സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം നിർവഹിച്ചു.

നിർമ്മാണ മേഖലയിൽ തൊഴിൽ ഉറപ്പുവരുത്തുക, പുതിയ സോഫ്റ്റ്‌വെയർ സുതാര്യമാക്കുക തുടങ്ങി 9 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ നടത്തിയത്.പരിപാടിയിൽ CWSA കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ഗംഗാധരൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു.CWSA സംസ്ഥാന വൈസ് പ്രസിഡണ്ട് സതീശൻ കെ വി,അഡ്വൈസറി ബോർഡ് ചെയർമാൻ എ പ്രേമൻ, മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ എ വേണുഗോപാൽ, അച്ചടക്ക സമിതി ചെയർമാൻ സി വിനോദ്, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.CWSABജില്ലാ ട്രഷറർ പി രാജീവൻ നന്ദി പറഞ്ഞു.