June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

മലപ്പുറം തേഞ്ഞിപ്പലത്ത് വീട്ടിൽ സൂക്ഷിച്ച ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

SHARE

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പലത്ത് വീട്ടിൽ സൂക്ഷിച്ച ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അസീസ് ഭാര്യ ഖമറുന്നിസ കൂട്ടാളി സലാഹുദ്ദിന്‍ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ ഒളിവിലാണ്. 21 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. വീട്ടിൽ നിന്നും 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ, എന്നിവ പിടികൂടിയിട്ടുണ്ട്. ജാസിറും കുടുംബവും കുറച്ചു കാലമായി യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിപ്പന നടത്തി വരുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസും ഡാൻസഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്