September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

സൗദിയിൽ മഞ്ഞപ്പിത്ത ബാധിതനായിരുന്ന മലയാളി പ്രവാസി നിര്യാതനായി

SHARE

സൗദി അറേബ്യയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം വേങ്ങര ചെറൂർ സ്വദേശി ചോലക്കൽ ഷാഹിദ് ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരണപ്പെട്ടത്. 52 വയസായിരുന്നു. ചോലക്കൽ അബൂബക്കറിന്റെ മകനാണ്.ജിസാനിലെ ദബിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിന് പെട്ടെന്ന് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനായി അളിയൻ ഷശ്ബീറിന്റെ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. തുടർനടപടികൾ വേഗത്തിലാക്കാൻ ജിസാൻ കെഎംസിസി വെൽഫയർ വിങ് സജീവമായി രംഗത്തുണ്ട്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതന്റെ സഹോദരൻ മുഹമ്മദ് റാഫിയും അളിയൻ ഷശ്ബീറും ജിസാനിലുണ്ട്.