May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

SHARE

എല്ലായിടത്തും പോയി വസ്ത്രപ്രദര്‍ശനം നടത്തുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ. കേരളത്തിലും അയോധ്യയിലും മോദി പോയി. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ പ്രധാനമന്ത്രി പോകാത്തതെന്ന് ഖാര്‍ഗേ ചോദിച്ചു. മണിപ്പൂര്‍ ജനതയുമായി സംവദിക്കന്‍ മോദി തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തിനെതിരെയും ഖാര്‍ഗേ സംസാരിച്ചു. സുരക്ഷവീഴ്ച വിഷയത്തില്‍ പ്രധാന മന്ത്രി സംസാരിച്ചില്ല. പാര്‍ലമെന്റില്‍ സ്വന്തം നിലപാട് പ്രതിപക്ഷം വെളിപ്പെടുത്താന്‍ ശ്രമിച്ചു. മിണ്ടിയാല്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കും എന്ന നിലപാടാണ് ഭരണ പക്ഷം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തൊഴിലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കര്‍ഷകരെയും കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.