August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

മറാത്തി നടൻ തുഷാർ ഗഡിഗാവോങ്കർ ആത്മഹത്യ ചെയ്ത നിലയില്‍

SHARE

മുംബൈ: മറാത്തി ചലച്ചിത്ര-നാടക രംഗത്തെ അറിയപ്പെടുന്ന നടനും സംവിധായകനുമായ തുഷാർ ഗഡിഗാവോങ്കറിനെ മുംബൈയിലെ തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു. ജൂൺ 21ന് ഗോരേഗാവ് വെസ്റ്റിലെ രാം മന്ദിർ റോഡിലുള്ള തന്‍റെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

കുറച്ചുകാലമായി കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കാത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയൽവാസികൾ തുഷാറിന്‍റെ വീട്ടില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്നാണ് വാതിൽ തകർത്ത് അകത്ത് കടന്നത്.

സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ഗോരേഗാവ് പോലീസ് അറിയിച്ചു. അസ്വഭാവിക മരണം എന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുഷാറിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.