ശിവരാത്രി; സർവീസ് ദീർഘിപിച്ച് കൊച്ചി മെട്രോ

1 min read
SHARE

ശിവരാത്രി ദിനത്തിൽ സർവീസ് ദീർഘിപിച്ച് കൊച്ചി മെട്രോ. ഫെബ്രുവരി 18ന് രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും.ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ഫെബ്രുവരി 18ന് രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും.