ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

1 min read
SHARE

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഇത് വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി.കോലി-രോഹിത് ഈഗോ, കോലി-ഗാംഗുലി ഭിന്നത, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവെപ്പെടുക്കുന്നതും, സഞ്ജുവിൻ്റെ ഭാവി, താരങ്ങളുടെ ഗ്രഹസന്ദർശനം തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ കാര്യങ്ങളാണ് ചേതന്‍ വെളിപ്പെടുത്തിയത്.