ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത;രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

1 min read
SHARE

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളില്‍ മഴ കനത്തേക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദമായി ശക്തിപ്പെടും. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടാന്‍ കാരണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.