September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ഷിഗല്ല പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിച്ചു: ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കുമെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റ്’; മന്ത്രി കെ മുരളീധരൻ

SHARE

കോഴിക്കോട് ഷിഗല്ല പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജില്ലയുടെ പലഭാഗങ്ങളിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നിപ പോലെ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടത്തുന്ന ഹോട്ടലുകളും തട്ടുകടകളും പൂട്ടിക്കും. വയനാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ചികിത്സ തേടിയതിൽ, ഷിഗല്ല ആശങ്കയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുള്ള ഒരു കുട്ടി ഈ രോഗം ബാധിച്ച കഴിഞ്ഞദിവസം മരിച്ചു. മൂന്നുപേർക്കാണ് രോഗം ബാധിച്ച ആശുപത്രി പ്രവേശിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാക്ടീരിയ കാരണം ഉണ്ടാക്കുന്ന രോഗമാണിത്. കുടലിനെയാണ് ബാധിക്കുന്നത്. വയറിളക്കവും, വയറുവേദനയുമാണ് രോഗലക്ഷണങ്ങൾ. രോഗം പ്രതിരോധിക്കണമെങ്കിൽ വൃത്തിയുള്ള അന്തരീക്ഷം ഉണ്ടാകണം. ഷിഗല്ല ബാധിച്ച രോഗി ഭക്ഷണം പാചകം ചെയ്താൽ അതും രോഗത്തിന് കാരണമാകും. മാലിന്യം നിറഞ്ഞ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം കുടിക്കാനോ കുളിക്കാനോ പാടില്ലെന്ന് നിർദേശം.അതേസമയം ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കുമെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. സിഎസ്ആർ ഫണ്ടും, സഹായിക്കാൻ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളുടെ ഫണ്ടും സ്വീകരിക്കുമെന്നും, ആരോഗ്യമേഖലയെ സ്വകാര്യവത്കരിക്കാനല്ല താൻ മന്ത്രിയായതെന്നും കെ മുരളീധരൻ പറഞ്ഞു. ആരു ഭരിച്ചാലും സർക്കാർ മേഖലയെ താറടിക്കാൻ ഒരു ലോബി പ്രവർത്തിക്കും. അതിനെ പ്രോത്സാഹിപ്പിക്കരുതെന്ന്  കൂട്ടിച്ചേർത്തു.