September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

പുഷ്പവൃഷ്ടിയോടെ സ്വീകരണം, വഴിയരികില്‍ തടിച്ചുകൂടി ജനങ്ങള്‍; പ്രധാനമന്ത്രി തൃപ്രയാറെത്തി

SHARE

ഗുരുവായൂരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനത്തിനായി തൃപ്രയാറെത്തിയത്. പ്രധാനമന്ത്രിയെ കാണാനായി ക്ഷേത്രപരിസരത്തും ക്ഷേത്രത്തിന് സമീപത്തുള്ള വഴിയോരത്തും ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ തൃപ്രയാറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പുതുവത്സരത്തോട് അനുബന്ധിച്ചാണ് ക്ഷേത്രതന്ത്രി ശ്രേഷ്ഠമായ തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് കാട്ടി പ്രധാനമന്ത്രിയുടെ ക്ഷേത്രത്തില്‍ കത്ത് നല്‍കിയിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ വിശദമാക്കിക്കൊണ്ടായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി തൃപ്രയാറെത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൃതമെടുത്ത സമയത്ത് തന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മീനൂട്ട് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയാകും പ്രധാനമന്ത്രി മടങ്ങുക.