പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ; നിയമ സഭ പിരിഞ്ഞു
1 min read

ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്. ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി.ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി
