January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിപക്ഷം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്തും

1 min read
SHARE

സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരായി നാല് എംഎംല്‍എമാര്‍ നാലാമത്തെ ദിവസവും സത്യാഗ്രഹവുമായി മുന്നോട്ടുപോകുകയാണ്.ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭയിലേക്ക് എംഎല്‍എമാര്‍ കാല്‍നടയായി നടന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം.