September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

റംസാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ നടത്തിയതിനെതിരെ വിമര്‍ശനം, പ്രതികരിച്ച് ഒമര്‍ അബ്ദുള്ള!

SHARE

പുണ്യമാസമായ റംസാനില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതിന് എതിരെ വിമര്‍ശനം ശക്തമാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനൊരു പരിപാടി നടത്തിയത് ശരിയായില്ലെന്ന തരത്തില്‍ വലിയതോതില്‍ വിമര്‍ശനം ശക്തമായതോടെ തനിക്ക് ജനങ്ങളുടെ പ്രതിഷേധവും ദേഷ്യവും കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി.

ഗുല്‍മാര്‍ഗിലെ സ്‌കൈ റിസോര്‍ട്ടിലാണ് ഫാഫന്‍ ഷോ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ രാഷ്ട്രീയ – മതപരമായ മേഖലകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നു. അര്‍ധനഗ്നരായ സ്ത്രീകളും പുരുഷന്മാരും റാമ്പ് വാക്ക് ചെയ്യുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഇത്തരത്തിലുള്ള പരിപാടികളെന്നും പലരും ചൂണ്ടിക്കാട്ടുന്നു.24 മണിക്കൂറിനുള്ളില്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രാദേശികരായുള്ളവരുടെ വൈകാരികതയെ ബാഘിക്കുന്നതാണ് ഇക്കാര്യമെന്നും അതും പുണ്യമാസത്തില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ടൂറിസം പ്രൊമോഷന്‍ എന്ന പേരില്ഡ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ശ്രീനഗറിലെ ജുമാമസ്ജിദിലെ പ്രധാന പുരോഹിതനും ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ ഉമര്‍ ഫാറൂഖ് പ്രതികരിച്ചത്.

കശ്മീരിന്‍രെ ധാര്‍മികമായ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ രാജ് മുസാഫിര്‍ ഭട്ട് എന്നയാള്‍ പ്രതികരിച്ചത്.