August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

നവകേരള സദസ്: എറണാകുളത്തും ഇടുക്കിയിലും പരാതികൾക്ക് ശരവേഗത്തിൽ പരിഹാരം

SHARE

നവകേരള സദസ്സിലെ പരാതികൾക്ക് ശരവേഗത്തിൽ പരാതി. എറണാകുളം ജില്ലയിലെ നവ കേരള സദസ്സിൽ ലഭിച്ച പരാതികളിൽ ദ്രുത നടപടികൾ സ്വീകരിച്ച് സർക്കാരും ജില്ലാ ഭരണകൂടവും. ആകെ ലഭിച്ച 52657 പരാതികളിൽ 37158 പരാതികളിലാണ് നടപടി സ്വീകരിച്ചത്. കൂടുതൽ വിവരങ്ങളുമായി കൊച്ചിയിൽ നിന്നും ചേതൻ സാജൻ ചേരുന്ന. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ലഭിച്ച 50 ശതമാനം അപേക്ഷകളിലും നടപടികൾ സ്വീകരിച്ചുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ഇടുക്കി ജില്ലയിൽ ആകെ ലഭിച്ച 42237 അപേക്ഷകളിൽ 21727 അപേക്ഷകൾക്ക് തീർപ്പുണ്ടായി.

 

ഡിസംബർ 10, 11, 12 തീയതികളിലായി ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവ കേരള സദസ്സിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്.മണ്ഡല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ലയാണ് ഇടുക്കി. ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ അടക്കമുള്ള കർഷകരുടെ പ്രശ്നങ്ങളാണ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായത്. 50 ശതമാനത്തിലധികം അപേക്ഷകളിൽ പരിഹാരം ഉണ്ടായി കഴിഞ്ഞു എന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് പറഞ്ഞു.