May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 4, 2025

നസ്ലെന്റെ 100കോടി, പ്രേമലു ഇനി തമിഴ് പേസും; റൈറ്റ്സ് വിജയ്, അജിത്ത്, രജനി പടങ്ങളുടെ വിതരണക്കാർക്ക്.

1 min read
SHARE

ലയാള സിനിമയ്ക്ക് വൻ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് പ്രേമലു. ​ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ ആയിരുന്നു നായകൻ. മുൻവിധികളെ മാറ്റി മറിച്ച ചിത്രത്തിന് ആദ്യദിനം മുതൽ ലഭിച്ചത് മികച്ച മൗത്ത് പബ്ലിസിറ്റി. പിന്നെ പറയേണ്ടതില്ലല്ലോ പൂരം. ദേശ ഭാഷാന്തരങ്ങൾ പിന്നിട്ട് പ്രേമലു വിജയം കൊയ്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ തെലുങ്കിൽ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. പ്രേമലു പുതിയ ഭാഷയിലേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഇത്തവണ തമിഴിലാണ് സിനിമ എത്തുന്നത്. ഇക്കാര്യം നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. മാർച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിം​ഗ് പതിപ്പ് റിലീസ് ചെയ്യും. 

 

തമികത്തിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ൻ്റ് മൂവീസ് ആണ് പ്രേമലു തമിഴ്നാട്ടിൽ എത്തിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ളതാണ് ഈ കമ്പനി. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിൻ സെൽവൻ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അൽഫോൺസ് പുത്രന്റെ നേരത്തിന് ശേഷം ഇവർ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. ഫെബ്രുവരി 9നാണ് പ്രേമലു കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച പ്രേമലുവിന്റെ ആദ്യദിന കളക്ഷൻ 90 ല​ക്ഷം ആയിരുന്നു. എന്നാൽ രണ്ടാം ദിനം മുതൽ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികൾ വാരിക്കൂട്ടി. മാർച്ച് ആദ്യം തെലുങ്കിൽ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാത്തി. കേരളത്തിൽ മാത്രം 50 കോടിയാണ് നസ്ലെൻ ചിത്രം സ്വന്തമാക്കിയത്.