September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന താരം ! പുതിയതും പഴയതുമായ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി’; എം കെ സ്റ്റാലിനെ വാഴ്ത്തി രജനീകാന്ത്

SHARE

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വാനോളം പുകഴ്ത്തി രജനീകാന്ത്. ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന താരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമല്ല, പുതിയതും പഴയതുമായ എതിരാളികള്‍ക്ക് സ്റ്റാലിന്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും രജനീകാന്ത് പറഞ്ഞു.ശനിയാഴ്ച ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു രജനീകാന്തിന്റെ പ്രതികരണം. സ്റ്റാലിനും കമല്‍ ഹാസനും അടക്കമുള്ളവര്‍ ചടങ്ങിലുണ്ടായിരുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടിവികെ നേതാവും നടനുമായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയ ദിവസമാണ് രജനീകാന്ത് സ്റ്റാലിനെ പുകഴ്ത്തിയത്. ടിവികെയുടെ ആദ്യ സംസ്ഥാന പര്യടത്തിന് ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ തുടക്കം കുറിച്ച് വിജയ് സ്റ്റാലിന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

അതേസമയം ചടങ്ങില്‍ രജനികാന്ത് ഇളയരാജയുമായി ബന്ധപ്പെട്ട ഒരു തമാശ പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ജോണി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഇളയരാജയും രജനികാന്തും സംവിധായകൻ മഹേന്ദ്രനും ചേർന്ന് മദ്യപിച്ചതിനെക്കുറിച്ചാണ് രജനികാന്ത് ഓർമ്മകൾ പങ്കുവച്ചത്. ഇളയരാജ ആ കാര്യങ്ങൾ പറഞ്ഞപ്പോൾ സംഭവം എന്താണെന്ന് രജനികാന്ത് പൂർത്തിയാക്കുകയായിരുന്നു.പരിപാടിയുടെ രണ്ടു ദിവസം മുമ്പേ രജനീകാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. പഴയതൊക്കെ താന്‍ പരിപാടിയില്‍ വെളിപ്പെടുത്തുമെന്ന് രജനീകാന്ത് പറഞ്ഞു. ‘ഒരിക്കല്‍ നമ്മള്‍ മദ്യപിച്ചപ്പോള്‍ താങ്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അരക്കുപ്പി ബിയര്‍ കഴിച്ച ഞാന്‍ അവിടെ നൃത്തംചെയ്ത കാര്യമാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്’, ഇളയരാജ പറഞ്ഞു.

ഇളയരാജ സംസാരിക്കുമ്പോഴാണ് രജനികാന്ത് മൈക്കിനടുത്തേക്ക് വന്നത്. “അരക്കുപ്പി ബിയർ കഴിച്ച ഇളയരാജ ചെയ്തതൊന്നും മറക്കാൻ കഴിയില്ല. രാവിലെ മൂന്നുമണിവരെ അദ്ദേഹം അവിടെനിന്ന് നൃത്തം ചെയ്തു. സിനിമയുടെ പാട്ടിനെക്കുറിച്ച് മഹേന്ദ്രൻ ചോദിക്കുമ്പോൾ അതൊക്കെ വിട് എന്ന് പറയും. എന്നിട്ട് നടിമാരെക്കുറിച്ച് ഗോസിപ്പ് പറയും,” രജനികാന്ത് പറഞ്ഞു. ഇതിനോട് പ്രതികരിച്ച ഇളയരാജ അവസരം കിട്ടിയപ്പോൾ ഇല്ലാത്ത കാര്യം കൂട്ടിച്ചേർത്തുവെന്നായിരുന്നു രജനികാന്തിനോട് മറുപടി നൽകിയത്.