September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ഇന്ത്യയ്ക്ക് പകരം ഭാരത്; എൻ.സി.ഇ.ആർ.ടി നീക്കത്തിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്ന് വി.ശിവൻകുട്ടി

SHARE

എൻ.സി.ഇ.ആർ.ടി പുസ്കങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.കേരളം പാഠപുസ്തക പരിഷ്കരണം നടത്തിയത് കുട്ടികളോടടക്കം ചർച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് അവർ പരിഷ്കാരം നടത്തുന്നു. മുമ്പ് പാഠഭാഗങ്ങൾ വെട്ടി മാറ്റിയപ്പോളും കേരളം എതിർത്തിരുന്നു.ദേശീയതലതിലെ പാഠ്യപദ്ധതി പരിഷ്കരണം കേരളം തള്ളിക്കളയുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കാവിവൽക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

 

യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എൻ.സി.ഇ.ആർ.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നത് എസ്.ഇ.ആർ.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, അതുകൊണ്ടുതന്നെ പരിഷ്കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.