August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

ശ്രീകണ്ഠപുരം നഗരസഭ തല കേരളോത്സവം 2024ന് തുടക്കം കുറിച്ചു

SHARE

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ശ്രീകണ്ഠപുരം നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന കേരളോത്സവം 2024 ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലിമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളോത്സവങ്ങൾ ഗ്രാമത്തിന്റെ കൂട്ടായ്മകൾ വർദ്ധിപ്പിക്കുന്നു എന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്ന അത് ലറ്റിക് മത്സരങ്ങളുടെ ആരംഭത്തോടെയാണ് ഈ വർഷത്തെ കലാകായിക മത്സരങ്ങൾക്ക് ആരംഭം കുറിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ മുഖ്യ തിഥിയായിരുന്നു. കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ജെ ചാക്കോ, ഷീന എം വി, വർഗീസ് നെടിയ കാലയിൽ, ഷിനോ പാറക്കൽ, ജയൻ നിടിയെങ്ങാ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കായിക മത്സരങ്ങൾ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പൻതോട്ടി, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പൊടിക്കളം, നിടിയേങ്ങ ഗവൺമെന്റ് യുപിസ്കൂൾ എന്നിവിടങ്ങളിൽ വച്ചായിരിക്കും നടത്തുന്നത്. കലാ മത്സരങ്ങൾ ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തും.