September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

കേന്ദ്രത്തെ വിമർശിക്കാൻ യുഡിഎഫ് സർക്കാരിന് മടി: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

SHARE

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് മടി എന്നാണ് സമസ്ത മുഖപത്രത്തിലെ വിമർശനം. നയപ്രഖ്യാപനത്തിലും ധവള പത്രത്തിലും കേന്ദ്രത്തെ വിമർശിക്കാതിരിക്കാൻ യുഡിഎഫ് സർക്കാർ ജാഗ്രത കാട്ടിയെന്നും സുപ്രഭാതം വിമർശിച്ചു. കേരളത്തിന് അർഹമായത് ഒന്നും നൽകാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇപ്പോഴും അതേ നിലപാടിൽ തന്നെയാണ് കേന്ദ്രം. ഇത്തരത്തിൽ കേരളത്തിനെതിരായ നിലപാട് കേന്ദ്രസർക്കാർ തുടരുമ്പോൾ വിമർശിക്കാൻ എന്തിനു മടിക്കണമെന്നും മുഖപത്രത്തിലൂടെ സമസ്ത ചോദിക്കുന്നു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വി ഡി സതീശൻ സർക്കാരിന്റെ ഇരട്ടത്താപ്പിനെയും സുപ്രഭാതം വിമർശിക്കുന്നുണ്ട്. പി എം ശ്രീയിൽ സർക്കാരിന് നിലപാടില്ല എന്നാണ് വിമർശനം. പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവർ ഒളിച്ചു കളിക്കുകയാണെന്നും സുപ്രഭാതം രൂക്ഷമായി വിമർശിച്ചു.