വീടിന്റെ താക്കോൽ ദാനം

1 min read
SHARE
ഇരിട്ടി മാതൃഭൂമിയും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് എന്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി തന്തോട് അളപ്രയിലെ ആലക്കാടൻ സവിതക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സവിതയും മകൻ വിഷ്ണുവും ചേർന്ന് മന്ത്രിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. എം എൽ എ സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, മെമ്പർ പി.വി. രമാദേവി മേഖലയിലെ രാഷ്ട്രീയ , സാംസ്‌കാരിക മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.