August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

SHARE

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം വിജയിച്ചില്ലെങ്കിൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നീങ്ങും. ഫാസിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. ഭരണവർഗ താൽപര്യങ്ങൾ നടപ്പാക്കാനുള്ള മാർഗങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ഹിന്ദുത്വ രാഷ്ട്ര നിർമ്മാണമാണ് അവരുടെ ലക്ഷ്യം. ഹിന്ദുത്വ രാജ്യമാണെന്ന് അവർ തന്നെ പ്രഖ്യാപിക്കുകയാണ്. ഇതിനെതിരെ വലിയ പോരാട്ടമാണ് രാജ്യത്തെ ജനങ്ങൾ നടത്തുന്നത്. ആ പോരാട്ടത്തിന്റെ൩ ഭാഗമാണ് എൽഡിഎഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.