November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു; വേർപെട്ടത് നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ; യാത്രക്കാർ രക്ഷപെട്ടു

SHARE

 

ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സംഭവത്തെ തുടർന്ന്, ഈ ഭാഗത്ത് അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പിന്നീട്, റെയിൽവേ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർ എത്തി തകരാർ പരിഹരിച്ചു.

ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. യാത്രക്കാരാൽ നിറഞ്ഞിരുന്ന ട്രെയിനിലാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക്ക് സിസ്റ്റം ഉണ്ടായതിനാൽ, വേർപെട്ട ഭാഗം എഞ്ചിനോട് ചേർന്ന് അധികം ദൂരത്തല്ലാതെ നിന്നതോടെ വലിയ അപകടം ഒഴിവായി.