August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

ഇഗ്‌നോയില്‍ ഇപ്പോള്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

SHARE

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്‌നോ) ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്‌നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ രണ്ടാംവര്‍ഷത്തേക്കും മൂന്നാംവര്‍ഷത്തേക്കും തുടര്‍പഠനത്തിനുള്ള റീ രജിസ്ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതിയും 31 ആണ്.

onlinerr.ignou.ac.in എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്- 0496 2525281. ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്.

ജെഇഇ മെയിൻ: പരീക്ഷ ജനുവരി 22 മുതൽ 30 വരെ; വിവരങ്ങൾ അറിയാം

രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (ബി/ബിടെക്) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമായിരിക്കും.

പേപ്പര്‍ 2എ (ബി ആർക്ക്), പേപ്പര്‍ 2ബി (ബി പ്ലാനിങ്), പേപ്പര്‍ 2എ, 2ബി) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 നായിരിക്കും നടക്കുക. പേപ്പര്‍ 2എ, പേപ്പര്‍ 2ബി എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെയും നടക്കും. സിറ്റി ഇൻഫർമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ ഉടൻ പ്രസിദ്ധീകരിക്കും.

 

സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പരീക്ഷ നടക്കുന്ന സിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. പരീക്ഷക്ക് മൂന്ന് ദിവസം മുമ്പ് മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്ത് വിടുകയുള്ളു. രീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.

പേപ്പർ ഒന്ന് – രാജ്യത്തെ ഏറ്റവും ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐകള്‍) എന്നിവയിലെ ബിരുദ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്ക് (ബിഇ/ബിടെക്) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.

പേപ്പർ രണ്ട് – രാജ്യത്തുടനീളമുള്ള വിവിധ സര്‍വകലാശാലകളില്‍ ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പേപ്പര്‍ 2 പരീക്ഷ നടത്തുന്നത്.