September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടു; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന് ഘടകകക്ഷികള്‍

SHARE

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന് തുറന്നുപറഞ്ഞ് ഘടകകക്ഷികള്‍ രംഗത്ത്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധി ഘടകകക്ഷികള്‍ തുറന്നുകാട്ടിയത് . മുന്നണിയുടെ പ്രവര്‍ത്തനത്തെയും തര്‍ക്കം ബാധിച്ചു എന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ആശങ്ക അറിയിച്ചാണ് ഘടകകക്ഷികള്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന ആശങ്ക ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. മുന്നണിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കണം എന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ഘടകകക്ഷികള്‍ ഇന്നയിക്കുന്ന മുന്നറിയിപ്പ്.

 

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ആശങ്ക അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തര്‍ക്കത്തിലാണ് ഘടകകക്ഷികളുടെ ഇടപെടല്‍.