October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

മട്ടന്നൂരിലെ ഡോക്ടറിൽ നിന്നും കോടികൾ തട്ടിയ മുഖ്യപ്രതി അറസ്റ്റിൽ

SHARE

ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും പ്രതി നാല് കോടി 43 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കേസിലെ മുഖ്യപ്രതി എറണാകുളം പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ ആബിദിനെ (43) ആണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ ഇതോടെ മൂന്ന് പ്രതികളാണ് പിടിയിലാത്. ഡി ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്, അഡീ. എസ്പി സജേഷ് വാഴാളപ്പിൽ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ടി ജേക്കബ്, സൈബർ ക്രൈം പോലീസ് ഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

എസ്ഐ മാരായ പ്രജീഷ് ടി പി, എ എസ് ഐ പ്രകാശൻ വിവി, സി പി ഒ സുനിൽ കെ, എസ് സിപിഒ ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.