August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ചുരം സംരക്ഷണ സമിതി സ്വാതന്ത്ര ദിനം ആഘോഷിച്ചു

SHARE

അടിവാരം: വയനാട് ചുരം സംരക്ഷണ സമിതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. താമരശ്ശേരി ചുരം 4 -ാം വളവിൽ സംഘടിപ്പിച്ച പരിപാടിയിൽ സമിതി ജനറൽ സെക്രട്ടറി പി.കെ സുകുമാരൻ സ്വാഗതവും പ്രസിഡൻ്റ് മൊയ്തു മുട്ടായി അധ്യക്ഷതയും വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഗിരീഷ് ജോൺ പതാക ഉയർത്തി. തുടർന്ന് യാത്രക്കാർക്കും പങ്കെടുത്തവർക്കും പായസ വിതരണം നടത്തി. പരിപാടിക്ക് വി.കെ.താജു, ജസ്റ്റിൻ ജോസ്, അബ്ദുൾ ലത്തീഫ്, എ.യു.ഷജീർ, മുത്തു അബ്ദുൾ സലാം, സുലൈമാൻ, കെ.ലത്തീഫ്, എം.പി.സലീം, റഫീഖ്, കെ.സാഹിർ, ഫാസിൽ, അഹമ്മദ് കുട്ടി, ഗഫൂർ എന്നിവർ നേതൃത്വം നൽകി. 4-ആം വളവിലെ കച്ചവടക്കാരും, ചുരം സംരക്ഷണ സമിതി മെമ്പർമാരും, യാത്രക്കാരും പങ്കാളികളായി.