നിർമാണത്തിലിരുന്ന കെട്ടിടത്തിൻെറ സ്ലാബ് തകർന്ന് വീണ് അപകടം; സ്ലാബിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
1 min readകൊല്ലം: കടയ്ക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് അപകടം. സ്ലാബ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളി കുടുങ്ങി. നിർമ്മാണ തൊഴിലാളിയായ കോട്ടപ്പുറം സ്വദേശി രാജൻ ആണ് സ്ലാബിന് അടിയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തൊഴിലാളിയെ പുറത്തെടുത്തതിനാൽ വലിയ അപകടമൊഴിവായി. ഫയര്‍ഫോഴ്സിന്‍റെ വാഹനത്തിൽ തന്നെ രാജനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.