October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

ശരീരത്തില്‍ അടിയേല്‍ക്കാത്ത ഭാഗങ്ങളില്ല; രാംനാരായണന്‍ ഭയ്യയോട് ചെയ്തത് കാടത്തം’; ആള്‍ക്കൂട്ട കൊലപാതകത്തില്‍ പൊലീസ് സര്‍ജന്‍

SHARE

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടക്കലിയില്‍ ജീവന്‍ നഷ്ടമായ രാംനാരായണിനോട് ചെയ്ത് കാടത്തമെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഡോ. ടി എസ് ഹിതേഷ് ശങ്കര്‍ പറഞ്ഞു. മലയാളികള്‍ അതിഥി തൊഴിലാളികളോട് ഇങ്ങനെ പെരുമാറരുതെന്നും ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.

ഒരു അതിഥിതൊഴിലാളിയെ അടിച്ചുകൊല്ലുക. രക്തശ്രാവം മൂലം അയാള്‍ മരിക്കാന്‍ ഇടവരുന്ന സംഭവം. ഇത്രയഥികം ഒരാളെ ഉപദ്രവിച്ച് കൊന്ന കേസ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പൊതുസമൂഹം മാറി നില്‍ക്കണം. കൂട്ടമര്‍ദനം കുറ്റകരമല്ലെന്നൊരു തോന്നല്‍ സമൂഹത്തിനുണ്ട്. എല്ലാവരും കൈവച്ച് പോകുന്നൊരു രീതി. എത്ര നീചമാണെന്ന് ആലോചിച്ച് നോക്കൂ. ഒരാള്‍ പോലും അയാളെ സപ്പോര്‍ട്ട് ചെയ്തില്ല. വധശിക്ഷ വരെ കിട്ടാവുന്ന ഒരു വകുപ്പാണ്. ഇത്രയധികം ശിക്ഷകിട്ടുന്ന ഒരു വകുപ്പ് ഉണ്ടായിട്ട് പോലും ജനങ്ങള്‍ ഇതില്‍ നിന്ന് പിന്മാറുന്നില്ല. ഒരാളെയും ഉപദ്രവിക്കാത്ത ഒരു പാവപ്പെട്ട മനുഷ്യനെ വെറുമൊരു സംശയം കൊണ്ട് മാത്രം തച്ച് കൊല്ലുക. ലജ്ജിച്ച് തലതാഴ്ത്തുക തന്നെ വേണം – ഡോക്ടര്‍ പറഞ്ഞു.

 

ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് അദ്ദേഹം നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വൈകാരികതയുടെ പുറത്തല്ല കുറിപ്പെഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. വൈകാരികതയല്ല. പൊതുസമൂഹം അറിയേണ്ടുന്ന കുറച്ച് കാര്യങ്ങളെ കുറിച്ച് പറയാനായിരുന്നു പോസ്റ്റ് ഇട്ടത്. വളരെയധികം പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ഇത്രത്തോളം ക്രൂരമായി മര്‍ദനത്തിനിരയായി ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഇതിനു മുന്നേ ഉണ്ടായിട്ടില്ല. അത് കേരളീയ സമൂഹം ഒരു അതിഥിതൊഴിലാളിയോട് ചെയ്തപ്പോള്‍, അതിന്റെ വ്യാപ്തി കൂടുതലാണെന്ന് തോന്നിയപ്പോഴാണ് പോസ്റ്റ് ഇട്ടത്. ശരീരത്തില്‍ പരുക്കേല്‍ക്കാത്ത ഭാഗങ്ങളില്ല – ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു വ്യക്തമാക്കി.

അതേസമയം, രാംനാരായണന്‍ ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. കുടുംബത്തിലെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും കേസില്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.