June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ബസ് വളയ്ക്കുന്നതിനിടെ ഗതാഗത തടസം; വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ ​ഗുണ്ടാ ആക്രമണം, രണ്ടുപേർ പിടിയിൽ

SHARE

കോഴിക്കോട് കൊടുവള്ളിയിൽ വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ വിവാഹ സംഘം സഞ്ചരിച്ച ബസിൻ്റെ
ചില്ലുകൾ തകർന്നു. രണ്ടുപേർ കസ്റ്റഡിയിൽ. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതികളായവർ ആണ് പിടിയിലായത്.

കൊടുവള്ളി വെണ്ണക്കാട് ആണ് വിവാഹ സംഘത്തിൻ്റെ ബസിന് നേരെ പടക്കം എറിഞ്ഞത്. വിവാഹ ബസ് വളയ്ക്കുന്നതിനിടെ ഉണ്ടായ ഗതാഗത തടസ്സത്തിൽ അസ്വസ്ഥരായ സ്വിഫ്റ്റ് കാറിലെ ഒരു സംഘം ആളുകൾ ബസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ആട് ഷമിർ, കൊളവായിൽ അസീസ് എന്നിവർ പൊലിസ് പിടിയിലായി. വ്യവസായിയെയും ഭാര്യയെയും തട്ടികൊണ്ടുപോയ കേസടകം നിരവധി കേസുകളിൽ ആട് ഷമിർ പ്രതിയാണ്. ആക്രമണത്തിൽ വിവാഹ സംഘം സഞ്ചരിച്ച ബസിൻ്റെ ചില്ലുകൾ തകർന്നു

അക്രമികൾ സഞ്ചരിച്ച കാറിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലിസ്. കൊടുവള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.