February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത്

1 min read
SHARE

ഇന്ത്യൻ വ്യോമസേനയുടെ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം. ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4 ന് 8.30 ന് നടക്കും.