August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

യാത്രാവിലക്കുമായി ട്രംപ്

SHARE
പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.യാത്രാനിരോധന ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഉത്തരവ് തിങ്കൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഫ്​ഗാനിസ്ഥാൻ, മ്യാൻമർ, ഛാ‍ഡ്, റിപ്പബ്ലിക് ഓഫ് ദ കോം​ഗോ, ഇറാൻ, ഇക്വറ്റോറിയൽ ​ഗിനിയ, എറിത്രിയ, ഹെയ്തി, സുഡാൻ, സൊമാലിയ, ലിബിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരർക്കാണ് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോ​ഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാഗിക യാത്രാവിലക്കും ഏർപ്പെടുത്തി.അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.