തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചട്ടുകാലിൽ വെച്ചായിരുന്നു അപകടം.നന്ദിയോട് സ്വദേശി അനിൽകുമാർ (50) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസിന് എതിരെ വന്ന് ബൈക്ക് ഇടിച്ചായിരുന്നു അപകടം.കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും എതിർ ദിശയിലെത്തിയ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.

