നാസ സ്ഥിരീകരിച്ചു; ടെക്‌സാസില്‍ പതിച്ചത് അര ടണ്‍ ഭാരമുള്ള ഉല്‍ക്കാശില തന്നെ; ഭൂമിയിലെത്തിയ ഉല്‍ക്ക കഷ്ണങ്ങളായി ചിതറി
1 min readബുധനാഴ്ച തെക്കന്‍ ടെക്‌സാസിലെ 911 ഓപ്പറേറ്റര്‍മാര്‍ക്ക് എടുക്കേണ്ടി വന്നത് ആശങ്കയോടെ എണ്ണമില്ലാത്ത അത്രയും ഫോണ്‍കോളുകളാണ്. ആകാശത്തിലൂടെ എന്തോ ഒന്ന് വരുന്നത് കണ്ടെന്നും അവ പിന്നീട് ഭൂമിയില്‍ പതിച്ചെന്നുമൊക്കെ പരിഭ്രമത്തോടെ പലരും അറിയിക്കുന്നുണ്ടായിരുന്നു. ഭീമാകാരമായ ആ വസ്തു ആകാശത്തുനിന്നും പതിച്ചപ്പോള്‍ ആ പ്രദേശമാകെ വിറച്ചുപോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാരബലൂണ്‍, അന്യഗ്രഹ ജീവികളുടെ പേടകം, ഉല്‍ക്ക തുടങ്ങി ഒട്ടനവധി ഊഹാപോഹങ്ങള്‍ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ ടെക്‌സാസില്‍ പതിച്ചത് അര ടണ്ണോളം ഭാരമുള്ള ഉല്‍ക്കാശില തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചു.