September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD.

SHARE

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് ചെയ്തിരുന്നു.വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്ക് സുപ്രീംകോടതി 2019ൽ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു.