നാടകത്തിന്റെ അരങ്ങിൽ അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച വിക്രമൻ നായർ (78) അന്തരിച്ചു.
1 min readകോഴിക്കോട്: നാടക ത്തിന്റെ അരങ്ങിൽ അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച വിക്രമൻ നായർ (78) അന്തരിച്ചു. ആറര പതിറ്റാണ്ടു നീ ണ്ട നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാ യിരുന്നു അന്ത്യം. കുണ്ടൂപ്പറമ്പ് കൃഷ്ണയിൽ ആയിരുന്നു താമസം. ജനനം കൊണ്ട് മണ്ണാർക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്കൂളിലെ വി ദ്യാഭ്യാസകാലമാണ് വിക്രമൻ നായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതൽ കോഴിക്കോട്ടെ. കലാസമിതിപ്രവർത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാ രോടൊപ്പം നാടകരംഗത്ത് തന്റെതായ കൈയൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ഗ്രൂപ്പുകളിലും പ്രവർത്തിച്ചു. നാടകമേഖലയിലെ മികച്ച പുരസ്ക്കാരങ്ങളിലൊന്നായ എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാം പാടി ജാനകിയുടെയും മകനായാണ് ജനനം. ഭാര്യ: ലക്ഷ്മിദേവി, മക്കൾ, ദുർഗാ സുജിത്ത് (ഷാർജ), ഡോ. സരസ്വതി ശ്രീനാഥ്. മരുമക്കൾ. കെ.പി. സുജിത്ത് (അബുദാബി), കെ.എ സ്. ശ്രീനാഥ് (ഖത്തർ), സഹോദരിമാർ: പരേതയായ സാവിത്രി, സുകുമാരി, വിനോദിനി.