August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകണം, ഇനി ആക്രമണത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയരുത്’: രജനികാന്ത്

SHARE

പഹൽഗാമിൽ 26 പേരുടെ മരണത്തിനും ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. ജയിലർ 2 ന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സമാധാനം തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ആക്രമണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

കശ്മീരിലെ സമാധാനം തകർക്കാനായിരുന്നു ശ്രമം. തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകണം. ഇനി ആക്രമിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയരുത്.

“കശ്മീരിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ കുറ്റവാളികളെ കണ്ടെത്തി സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള കർശന നടപടി സ്വീകരിക്കണം,” രജനീകാന്ത് പറഞ്ഞു.

രാജ്യത്തുടനീളമുള്ള നിരവധി താരങ്ങളും പൊതുപ്രവർത്തകരും ആക്രമണത്തിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ രംഗത്തെത്തിയിരുന്നു. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളുമെന്ന് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും ഇനി ആരും ഇത് നേരിടേണ്ടി വരരുതെന്നും സൂര്യ കുറിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.