May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

എക്കാലത്തും കടപ്പാടുണ്ടാകും’; സൈന്യത്തെ പ്രകീർത്തിച്ച് കോഹ്ലിയും അനുഷ്കയും

SHARE

ഇന്ത്യന്‍ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ദുഷ്‌കരമായ സമയങ്ങളില്‍ സംരക്ഷിച്ചതിന് എന്നുമെന്നും കടപ്പാടുണ്ടാകുമെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സൈനിക കുടുംബത്തില്‍ നിന്നുള്ളയാളാണ് അനുഷ്‌ക. അനുഷ്‌ക ശര്‍മയുടെ പിതാവ് കേണല്‍ അജയ് കുമാര്‍ ശര്‍മയാണ്.

ഇന്ത്യന്‍ സായുധ സേന നായകന്മാരാണെന്നും അനുഷ്ക കുറിച്ചു. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്- എന്നും കുറിപ്പിലുണ്ട്. അനുഷ്‌കയുടെ പോസ്റ്റ് വന്ന് അധികം വൈകാതെ കോഹ്ലിയും സൈന്യത്തിനായി സന്ദേശം പങ്കുവെച്ചു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ നമ്മുടെ രാജ്യത്തെ ശക്തമായി സംരക്ഷിച്ചതിന് സായുധ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നു- അദ്ദേഹം കുറിച്ചു.നമ്മുടെ നായകന്മാരുടെ അചഞ്ചലമായ ധൈര്യത്തിനും നമ്മുടെ രാഷ്ട്രത്തിനു വേണ്ടി അവരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന ത്യാഗങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി. ഞങ്ങള്‍ എന്നേക്കും കടപ്പെട്ടിരിക്കുന്നു. ജയ് ഹിന്ദ്- കോഹ്ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

You may have missed