September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

ഇനി ജയിപ്പിച്ച് വിടില്ല, പരീക്ഷയില്‍ ജയിച്ചേ മതിയാകൂ… കേന്ദ്രത്തിന്റെ നിയമഭ ഭേദഗതി ഇങ്ങനെ!

SHARE

ആള്‍ പാസ്, ജയിപ്പിച്ച് വിടല്‍ രീതികള്‍ക്കൊക്കെ ടാറ്റാ ബൈ ബൈ. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ലെന്നാണ്. എന്നാല്‍ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി കേന്ദ്രം കൊണ്ടുവന്നതോടെ പരീക്ഷകളില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് അതേ ക്ലാസില്‍ തുടരേണ്ടിവരും. അതായത് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ചു വിടാന്‍ ഇനി കഴിയില്ല.

 

അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പതിവായി പരീക്ഷ നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അധികാരം. ഈ പരീക്ഷകളില്‍ പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും ഒരവസരം കൂടി ലഭിക്കും. എന്നാല്‍ ഇതിലും മാര്‍ക്ക് നേടി വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതേ ക്ലാസില്‍ തുടരേണ്ടി വരും.

 

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വിദ്യാര്‍ഥികളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നുയ നിരന്തര മൂല്യനിര്‍ണയം മെച്ചപ്പെടുത്തുകയാണ് വിദ്യാര്‍ഥികളുടെ അറിവ് മെച്ചപ്പെടുത്താന്‍ വേണ്ടതെന്നാണ് കേരളം മുന്നോട്ട് വച്ച നിലപാട്.