June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പീഡന വിഷയത്തില്‍ കര്‍ശന നടപടി അവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും.

SHARE

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റെണല്‍ കമ്മിറ്റി കൃത്യമായ അന്വേഷണം നടത്തി പരാതി പോലീസില്‍ കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മറ്റി ആവശ്യപ്പട്ടു.

ഇത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.ഷീബ ദാമോദരനെ കണ്ട് പരാതി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കോഡിനേറ്റര്‍ ജെയ്‌സണ്‍ പരിയാരം, കെ.എസ്.യു മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈസ് പ്രിന്‍സിപ്പാളെ കണ്ടത്.