മലപ്പുറത്ത് 14കാരൻ ഷോക്കേറ്റ് മരിച്ചു; ജീവനെടുത്തത് കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥ

മലപ്പുറത്ത് 14 കാരൻ ഷോക്കേറ്റ് മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ദാരുണാന്ത്യം. വീടിന് സമീപത്തെ വയലിൽ വച്ചാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നു. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി. അതേസമയം കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

